സിനിമ ഉപേക്ഷിച്ച് മമ്മൂക്ക ചൈനയിലേക്ക് | filmibeat Malayalam

2017-12-12 707

Mammootty To Go To China

കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കിട്ടുന്നില്ലെന്ന പരാതി പറയുന്ന താരങ്ങളാണ് കൂടുതലും. പക്ഷേ ഇതില്‍ നിന്നും ഒക്കെ വ്യത്യസ്തനാണ് മമ്മൂട്ടി. കുടുംബത്തിന് മതിയായ പ്രാധാന്യം നല്‍കുന്ന താരമാണ് മമ്മൂട്ടി. കൈ നിറയെ ചിത്രങ്ങളാണ് മമ്മൂട്ടിക്ക്. അതിനിടയിലും കുടുംബത്തിന് പ്രാധാന്യം നല്‍കാൻ മമ്മൂട്ടി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഏതായാലും ഷൂട്ടിങ്ങിനും സിനിമക്കും ഒക്കെ ബ്രേക്ക് നല്‍കി മമ്മൂട്ടിയും കുടുംബവും ചൈനയിലേക്ക് പോകുകയാണ് എന്നാണ് റിപ്പോർട്ട്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ബ്രേക്കെടുത്ത് കുടുബത്തോടൊപ്പം ചൈനയിലേക്ക് പോവുന്നത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളില്‍ നിന്നും മാറി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി സകുടുംബം മമ്മൂട്ടി ചൈനയിലേക്ക് പോകുന്നത് എന്നാണ് റിപ്പോർട്ട്.